ഡ്യുറണ്ട് കപ്പിലെ രണ്ടാം മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു..
ഡ്യുറണ്ട് കപ്പിലെ രണ്ടാം മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു..
ഇന്ത്യൻ ഫുട്ബോൾ സീസൺ ഡ്യുറണ്ട് കപ്പോട് കൂടി കൊടി ഉയർന്നിരിന്നു.സീസണിലെ രണ്ടാമത്തെ മത്സരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബൂട്ട് കെട്ടുകയാണ്.ആദ്യം വിജയം തേടി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ മറ്റൊരു ഐ എസ് എൽ ക്ലബ്ബായ ഒഡിഷ എഫ് സിയാണ്.
വൈകിട്ട് 3 മണിക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. ഗുവാഹത്തിയിൽ നടക്കുന്ന മത്സരം വൂട്ട് ആപ്പിൽ തത്സമയം കാണാം. ഡ്യുറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സുധേവ ഡൽഹിയോട് സമനില വഴങ്ങിയിരുന്നു. അന്ന് ഇരു ടീമുകളും ഓരോ ഗോൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്.
ഒഡിഷ എഫ് സി ആകട്ടെ എതിരില്ലാത്ത ആറു ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സിനെ നേരിടാൻ എത്തുന്നത്.ഗ്രൂപ്പിൽ ബ്ലാസ്റ്റേഴ്‌സ് ഒരു പോയിന്റുമായി നാലാം സ്ഥാനത്തും ഒഡിഷ മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്തുമാണ്. ആവേശകരമായ ഡ്യുറണ്ട് കപ്പ് മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.
കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക
ToOur Whatsapp Group